India

കോവിഡ് 19: ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചു; മരണം നാലായി

ധാരാവിയില്‍ കോവിഡ് 19 ബാധിച്ച് 80 വയസുകാരന്‍ മരിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധാരാവിയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. 80 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം നാലായി. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 239 ആയി. 

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയില്‍ രോഗികളുടെ എണ്ണം ആയിരത്തി അഞ്ഞൂറ് കടന്നു. മഹാനഗരത്തില്‍ ഇന്നലെ മാത്രം 10 പേര്‍ മരിച്ചു. ഇതോടെ മുംബൈയിലെ മരണസംഖ്യ 65 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇന്നലെ മാത്രം 11 പേര്‍ക്കു കൂടി രോഗം. ഇതോടെ, ഇവിടെ കോവിഡ് കേസുകള്‍ 28 ആയി ഉയര്‍ന്നു.

ജനത്തിരക്കേറിയ മേഖലകളിലും രോഗവ്യാപനം പ്രകടമായ ഇടങ്ങളിലും കൂടുതല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ധാരാവി ട്രാന്‍സിറ്റ് ക്യാംപ് മുനിസിപ്പല്‍ സ്‌കൂളില്‍ 700 ഐസലേഷന്‍ കിടക്കകളുടെ സംവിധാനം സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജീവ് ഗാന്ധി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുള്ള 300 കിടക്കകളുടെ കേന്ദ്രത്തിനു പുറമേയാണിത്. മുംബൈയില്‍ ഹോസ്റ്റലുകള്‍, സ്‌റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ ക്വാറന്റീന്‍ സൗകര്യം അടിയന്തരമായി ഒരുക്കാന്‍ മുംബൈ കോര്‍പറേഷന്‍ തീരുമാനിച്ചു. മാറുന്ന സാഹചര്യത്തില്‍ പരിചരണരീതി സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോ​ഗ്യ ​ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്‍നാടന്‍