India

ഗുജറാത്ത് രാഹുലിന്റെ പരാജയങ്ങളുടെ അവസാനമായിരുന്നു; ശിവസേന 

. 'കോണ്‍ഗ്രസ് മുക്ത ഭാരതം' സ്വപ്‌നം കണ്ടവര്‍ക്കുള്ള തക്ക മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്തിലെ കോണ്‍ഗ്രസ് വിജയത്തെ വീണ്ടും പ്രകീര്‍ത്തിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ബിജെപിയെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷികൂടിയായ ശിവസേന രംഗത്തെത്തിയിരിക്കുന്നത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരുന്നു. രാഹുലിനെതിരെ ബിജെപിക്കും പ്രധാനമന്ത്രിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണ്ണമായും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചായിരുന്നു. 'കോണ്‍ഗ്രസ് മുക്ത ഭാരതം' സ്വപ്‌നം കണ്ടവര്‍ക്കുള്ള തക്ക മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.

രാഹുല്‍ കോണ്‍ഗ്രസിനെ ചാരത്തില്‍ നിന്നും ഉയര്‍ത്തിയെഴുന്നേല്‍പ്പിച്ചിരിക്കുകയാണ്. യു.പിയില്‍ സമാജ്‌വാദിയുമായി സഖ്യമുണ്ടാക്കിയെങ്കിലും പരാജയപ്പെട്ടു. ഇതുവരെ രാഹുല്‍ പരാജയപ്പെട്ടവനായിരുന്നു. രാഹുലിനെ വിഡ്ഢിയും പരാജിതനുമാക്കി അപമാനിക്കാന്‍ ചിലര്‍ സംഘടിതമായി അധിക സമയം പണിയെടുത്തു. പക്ഷെ ഗുജറാത്ത് രാഹുലിന്റെ പരാജയങ്ങളുടെ അവസാനമായിരുന്നു. അവിടെ അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചു. നല്ല പ്രസംഗങ്ങള്‍ നടത്തി. വിമര്‍ശനങ്ങളെയും കുപ്രചരണങ്ങളെയും അതിജീവിച്ച് ഒരു ശക്തനായ നേതാവായിരിക്കുകയാണ്. ലേഖനത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍