India

ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍

ഉത്തര്‍പ്രദേശില്‍നിന്നുളള സയിദ് ഘയോറുല്‍ ഹസന്‍ റിസ്വിയാണ് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി ബിജെപി നേതാവ് ജോര്‍ജ് കുര്യനെ നിയമിച്ചു. കമ്മിഷന്‍ അംഗമായി ജോര്‍ജ് കുര്യനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. 

ജോര്‍ജ് കുര്യനെ വൈസ് ചെയര്‍മാനായി മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്വി നിയമിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുളള സയിദ് ഘയോറുല്‍ ഹസന്‍ റിസ്വിയാണ് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍. സുലേഖ കുംഭാരെ, സുനില്‍ സിംഗി, വദ ദസ്തുര്‍ജി തുടങ്ങിയവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. 

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഗൗരവത്തോടെ പഠിച്ചാവും കമ്മിഷന്‍ നടപടികളിലേക്കു കടക്കുകയെന്ന് ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്