India

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; എസ്‌ഐ അറസ്റ്റില്‍

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. എസ്‌ഐയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി

Author : സമകാലിക മലയാളം ഡെസ്ക്


 ചെന്നൈ: കൂട്ടുകാരുമായി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. മാദവാരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന വാസുവിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വാസു, കുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.


ചെന്നൈ വില്ലിവാക്കത്താണ് സംഭവമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. എസ്‌ഐയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതോടെ അവര്‍ പരാതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. നാട്ടുകാര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് ഇയാളുടെ അറസ്റ്റുണ്ടായത്. പോസ്‌കോ ചുമത്തിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്