India

മറ്റൊരു വിവാഹം ഉറപ്പിച്ചു; കാമുകന്‍ യുവതിയുടെ അച്ഛനെ കൊന്നു

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രതിശ്രുത വധുവിന്റെ പിതാവിനെ കാമുകന്‍ കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്:വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രതിശ്രുത വധുവിന്റെ പിതാവിനെ കാമുകന്‍ കൊന്നു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. 

മെയ് 17 ന് യുവതിയുടെ വിവാഹം നടക്കാനിരിക്കേയാണ് സംഭവം. കാമുകന്റെ പകയ്ക്ക് പിതാവ് ഇരയാകുകയായിരുന്നു.വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചശേഷം കത്തി ഉപയോഗിച്ച് തുടരേ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിക്ക് വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് അസ്വസ്ഥനായിരുന്നു. പെണ്‍കുട്ടിയെ തനിക്ക് വിവാഹം ചെയ്തുനല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.  പൊലീസ് സമയോചിതമായി ഇടപെട്ടില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍