India

മുംബൈയില്‍ യാത്രാവിമാനം തകര്‍ന്നു വീണു; അഞ്ചു മരണം 

മുംബൈയില്‍ വിമാനം തകര്‍ന്നു വീണു. ഘാട്‌കോപറിലെ സര്‍വോദയ ആശുപത്രിക്ക് സമീപമാണ് അപകടം. ഉത്തര്‍പ്രദേശില്‍ നിന്നും ജൂഹുവിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ യാത്രാവിമാനം തകര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയര്‍മാരും ഒരു കാല്‍നടയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്‌.മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കിഴക്കന്‍  മുംബൈയിലെ ഘാട്‌കോപര്‍ സര്‍വോദയ ആശുപത്രിക്ക് സമീപമാണ് അപകടം. ഉത്തര്‍പ്രദേശില്‍ നിന്നും ജൂഹുവിലേക്ക് പോയ കിങ് എയര്‍ സി -90 വിമാനമാണ് തകര്‍ന്നു വീണത്‌. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.  

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്കാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണത്.അഗ്നിശമനസേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടമെന്ന് വിമാനത്തിന്റെ ഉടമസ്ഥരായ യു വൈ എയര്‍ലൈന്‍സ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും