India

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫ്രെബ്രുവരിയില്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിച്ചേക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതിനു മുന്‍പ് പൂര്‍ത്തിയാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. കുംഭമേള നടക്കുന്നതിനാല്‍ അലഹാബാദിലെ സ്‌കൂളുകളില്‍ ജനുവരി ഒന്നിനു പരീക്ഷ ആരംഭിക്കാനാണു നിര്‍ദേശം.

കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന വിഷയങ്ങളിലെ പരീക്ഷ ഫെബ്രുവരിയില്‍ നടക്കുമെന്നു പരീക്ഷാ കണ്‍ട്രോളര്‍ സ്‌കൂളുകള്‍ക്കയച്ച കത്തില്‍ പറയുന്നു. ഇതിനു പിന്നാലെയാകും പ്രധാന പരീക്ഷകള്‍. മൂല്യനിര്‍ണയവും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പരീക്ഷകള്‍ നേരത്തേയാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം