

ന്യൂഡല്‍ഹി: വോട്ടുചോരി ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി ആകാശവാണി ഭവനു മുന്നില്‍ നിന്നാണ് രാഹുല്‍, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ രാത്രി 7:45 ഓടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ ആരംഭിച്ച പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. പ്രതിഷേധം ഒമ്പതു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൊലീസ് നടപടി. പ്രതിഷേധസമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ സമരസ്ഥലത്തു നിന്നും നീക്കിയത്.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രിയങ്കാഗാന്ധി അതിനിടെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയില്ലെന്നും രാഹുല്‍ അറിയിച്ചു. ഒടുവില്‍ ഈ മാസം 15 ന് സമയം അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ രാഹുല്‍, നാളെത്തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates