ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണം; ഹര്‍ജി സുപ്രീംകോടതി തള്ളി

ആറാം ക്ലാസ് മുതല്‍ കുട്ടികളെ ഭരണഘടനാ ആമുഖം പഠിപ്പിക്കുന്നുണ്ടെന്നും, നിലവില്‍ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി
Supreme Court
Supreme Court of India file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ പ്രഭാത അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും ചൊല്ലാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ആറാം ക്ലാസ് മുതല്‍ കുട്ടികളെ ഭരണഘടനാ ആമുഖം പഠിപ്പിക്കുന്നുണ്ടെന്നും, നിലവില്‍ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Supreme Court
ഇങ്ങനെയല്ലേ കേരളത്തില്‍ ജയിച്ചത്?; രാഹുലും സംഘവും അരാജകത്വം സൃഷ്ടിക്കുന്നു; ഇന്ത്യാസഖ്യസമരത്തിനെതിരെ ബിജെപി

ഡല്‍ഹി യൂണിവേഴ്സിറ്റി രാജധാനി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ധീരജ് കുമാറാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സ്‌കൂളുകളില്‍ ഭരണഘടനാ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദേശീയഗാനം ആലപിക്കുന്നത് പോലെ ദിനചര്യയായി ആമുഖം ചൊല്ലുന്നത് കുട്ടികളില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ സ്‌കൂളുകളില്‍ ആമുഖം ചൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന കാര്യവും സിബിഎസ്ഇയുടെ പോസിറ്റീവ് അഫര്‍മേഷന്‍ സര്‍ക്കുലറും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Supreme Court
ബാരിക്കേഡിൽ വലിഞ്ഞുകയറി രാഹുൽ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രിയങ്കയും നേതാക്കളും
Supreme Court
ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഹുമയൂൺ കബീർ എംഎൽഎ അറസ്റ്റിൽ; നന്ദിഗ്രാമിൽ ക്രമക്കേട് ആരോപണം
Summary

Supreme Court dismisses plea seeking recitation of Preamble of Constitution during morning assembly in schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com