ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി എക്‌സ്
India

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

തിപിടിത്തത്തില്‍ ഓഫീസ് സുപ്രണ്ടായ 46കാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസിനാണ് തീ പിടിച്ചത്. അപകടത്തില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. അഗ്നിശമന സേന തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം.

തിപിടിത്തത്തില്‍ ഓഫീസ് സുപ്രണ്ടായ 46കാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ഡല്‍ഹി പൊലീസിന്റെ പഴയ ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫിസിന് എതിര്‍ വശത്തുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ അഞ്ച് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. സ്ത്രീകളെയടക്കം എഴുപേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്സ് ഓഫിസര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. തീപിടിത്തത്തിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT