എന്‍എച്ച്-8ലെ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ 
India

അമിത വേഗത്തിലെത്തിയ ട്രക്ക് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; 10 യാത്രക്കാര്‍ മരിച്ചു

അസമിലെ കരിംഗഞ്ച് ജില്ലയിലെ എന്‍എച്ച്-8ലാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്


ദിസ്പൂര്‍: അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച് പത്ത് പേര്‍ മരിച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിലെ എന്‍എച്ച്-8ലാണ് അപകടമുണ്ടായത്. ഛാത്ത് ഭക്തര്‍ സഞ്ചരിച്ച ഓട്ടേറിക്ഷയില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചതായി പൊലീസ് പറഞ്ഞു. ഒന്‍പത് പേര്‍ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. എതിര്‍ദിശയില്‍ നിന്നുവന്ന ട്രക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും രണ്ടുകുട്ടികളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്.

ട്രക്ക് ഡ്രൈവര്‍ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തുനിന്നും ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയിും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT