Boat Capsizes 
India

മഥുരയില്‍ ബോട്ടപകടം, പത്ത് മരണം; കാണാതായവര്‍ക്കായി തെരച്ചില്‍

യമുന നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം. പത്ത് പേര്‍ മരിച്ചു. മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. യമുന നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നിരവധി പേരെ കാണാതാവുകയും ചെയ്തു.

മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം ഭക്തരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ വൃന്ദാവന്‍ മേഖലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരെയും എന്‍ഡിആര്‍എഫ് സംഘത്തെയും നിയോഗിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഭക്തരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കെസി ഘട്ടിന് സമീപമുള്ള പാലത്തില്‍ ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നെത്തിയ 150 പേരടങ്ങുന്ന തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച സംഘം ബോട്ട് സവാരിക്കായി നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ശക്തമായ ഒഴുക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി എക്‌സില്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

കണ്ണീരായി ശ്രീനന്ദ; മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ പിടിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ 'ലൈവ്' ഇല്ല? സംപ്രേഷണത്തിൽ അനിശ്ചിതത്വം

അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവര്‍ തെന്നിമാറി; ബസിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

സ്റ്റേഡിയത്തിലെ അതേ ആവേശം അറിയാം; 'ഐപിഎൽ ഫാൻ പാർക്ക്' പുതുപ്പള്ളിയിലും!

SCROLL FOR NEXT