പ്രതീകാത്മക ചിത്രം 
India

ഒരു കണ്ണ് ചൂഴ്‌ന്നെടുത്തു, രണ്ടാമത്തെ കണ്ണില്‍ ആണി കുത്തിയിറക്കി; പത്തുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി, നടുങ്ങി നാട് 

ഉത്തര്‍പ്രദേശില്‍ പത്തുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്തുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാന്‍പൂര്‍ ജില്ലയില്‍ കൃഷിയിടത്തിലാണ് നഗ്നനായ നിലയില്‍ പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബാംഗങ്ങളെ ഒരേസമയം വേദനിപ്പിച്ചും ഞെട്ടിച്ചും കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. കുട്ടിയെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുട്ടിയുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിട്ടുണ്ട്. രണ്ടാമത്തെ കണ്ണ് മൂന്ന് ഇഞ്ച് നീളമുള്ള ആണി കുത്തിയിറക്കിയ നിലയിലാണ്.ദേഹത്ത് സിഗററ്റ് കൊണ്ട് പൊള്ളിച്ച നിരവധി പാടുകളുണ്ട്. ദേഹത്ത് കാണുന്ന മുറിവേറ്റ പാടുകള്‍ മര്‍ദ്ദിച്ചതിന്റെ ലക്ഷണമാണന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴുത്തില്‍ ഷൂസിട്ട് ചവിട്ടിയതിന്റെ പാടുണ്ട്. ഷൂസിട്ട കാല് കൊണ്ട് ചവിട്ടി കുട്ടിയെ താഴെ വീഴ്ത്തിയതിന്റെ ലക്ഷണങ്ങള്‍ ദേഹത്ത് ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ നാട്ടുകാര്‍ നടുക്കത്തിലാണ്. കുട്ടികളുടെ സുരക്ഷ ഓര്‍ത്ത് പ്രദേശവാസികള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്ത് നിന്ന്് മദ്യക്കുപ്പിയും ഗ്ലാസുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു അക്രമികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT