India

10 കോടി കോവിഡ് വാക്‌സിന്‍; സെറം ബില്‍ ഗേറ്റ്‌സുമായി കൈകോര്‍ക്കുന്നു

10 കോടി കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും ലഭ്യതയും വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് സെറം ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും എളുപ്പം സാധ്യമാക്കാന്‍ രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ലോകത്തെ  സമ്പന്നരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സുമായി കൈകോര്‍ക്കുന്നു. 10 കോടി കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും ലഭ്യതയും വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് സെറം ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിക്കുന്നത്. ഇതിന് പുറമേ ഗവി, ദി വാക്‌സിന്‍ അലയന്‍സ് എന്നിവരുമായി സഹകരിക്കാനും സെറം തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖ കമ്പനിയായ ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ ഇന്ത്യയിലും മറ്റു പിന്നാക്ക രാജ്യങ്ങളിലും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കകം ഇന്ത്യയില്‍ മാത്രം 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണത്തിന് സജ്ജമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇവ ഇന്ത്യയില്‍ നിര്‍മ്മിച്ച് രാജ്യത്ത് ലഭ്യമാക്കാനാണ് സെറം ലക്ഷ്യമിടുന്നത്. ഉല്‍പ്പാദനവും വിതരണവും വേഗത്തിലാക്കാനാണ് സെറം ഈ മൂന്ന് സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം