ഭുചലനത്തില്‍ പാകിസ്ഥാനില്‍ തകര്‍ന്ന കെട്ടിടങ്ങള്‍/ ട്വിറ്റര്‍ 
India

തീവ്രത 6.8; ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിലും മരിച്ചത്11 പേര്‍; കുലുങ്ങി ഉത്തരേന്ത്യ

അഫഗാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 പേര്‍ മരിച്ചു. 160 പേര്‍ക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ 9 പേരും അഫ്ഗാനിസ്ഥാനില്‍ രണ്ടുപേരുമാണ് മരിച്ചത്. അഫഗാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

ഭുചലനത്തിന്റെ ഭാഗമായി ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേരിയ ഭൂചലനങ്ങളുണ്ടായി. പാകിസ്ഥാനില്‍ ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ക്വറ്റ, പെഷവാര്‍, കൊഹാട്ട്, ലക്കി മര്‍വാട്ട്, ഗുജ്റന്‍വാല, ഗുജറാത്ത്, സിയാല്‍കോട്ട്, കോട് മോമിന്‍, മധ് രഞ്ജ, ചക്വാല്‍, കൊഹാട്ട്, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയ മേഖലകളിലാണ് ഭുചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് റോഡുകളിലേക്ക് ഇറങ്ങി ഓടുന്നത് പുറത്തുവന്ന ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാം.

പാകിസ്ഥാനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിക്കുകയും 160ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2005ലെ  ഭൂചലനത്തില്‍ രാജ്യത്ത് 74,000 പേരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT