ശംഭു പന്തെറിയുന്നതിനിടെയാണ് സംഭവം പ്രതീകാത്മക ചിത്രം
India

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ടുള്ള അടിയേറ്റ് 11കാരന് ദാരുണാന്ത്യം. പന്ത് തട്ടിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പുനെയിലാണ് സംഭവം. ശംഭു കാളിദാസ് ആണ് മരിച്ചത്. വേനലവധിക്കാലത്ത് സ്‌കൂളില്‍ കൂട്ടുകാരുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ശംഭുവിന്റെ സ്വകാര്യഭാഗത്ത് പന്ത് തട്ടിയത്. ശംഭുവാണ് പന്ത് എറിഞ്ഞത്. ബാറ്റര്‍ അടിച്ച പന്ത് അപ്രതീക്ഷിതമായി തനിക്ക് നേരെ വരുന്നത് കണ്ട് ശംഭുവിന് ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല. സ്വകാര്യഭാഗത്ത് പന്ത് കൊണ്ടുള്ള അടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ കുട്ടി ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളി കാണാന്‍ എത്തിയവരും കൂട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11കാരന് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT