പ്രതീകാത്മക ചിത്രം 
India

വയറ്റില്‍ ട്യൂമറാണെന്ന് കരുതി അമ്മ ആശുപത്രിയിലെത്തിച്ചു; 12കാരി കുഞ്ഞിന് ജന്മം നല്‍കി; സഹപാഠി പിടിയില്‍

പന്ത്രണ്ട് വയസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പന്ത്രണ്ട് വയസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. എട്ടുമാസം മുന്‍പായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ; ബാലേസര്‍ ഗ്രാമത്തില്‍വച്ച് എട്ടുമാസം മുന്‍പ് പെണ്‍കുട്ടിയെ സഹാപാഠി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്ലാസിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിളിച്ച് ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പെണ്‍കുട്ടി സഹപാഠിയാല്‍ പീഡനത്തിനിരയായ വിവരം അമ്മ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് വയറ്റില്‍ ട്യൂമറാണെന്നാണ് അമ്മ കരുതിയത്. തിങ്കളാഴ്ച വൈകീട്ട് കലശലായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി.

പിന്നാലെ അമ്മ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനത്തിനിരയായി വിവരം പറയുന്നത്. സഹപാഠിയും മറ്റ് രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് ആരോടും പറയാതിരുന്നതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT