താനെയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു 
India

പിടിവിട്ട് മുംബൈ നഗരം; മഹാരാഷ്ട്രയില്‍ ഇന്നും കോവിഡ് കേസുകള്‍ 12,000 കടന്നു

ഇരുപത്തിനാല് മണിക്കൂറിനിടെ 12,160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 578 പേര്‍ക്കാണ്. ഇതില്‍ 253 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗികളും ഒമൈക്രോണ്‍ കേസുകളും ഉള്ളത് മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്ന് എണ്ണായിരത്തില്‍പ്പരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 368 ഒമൈക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു
 

ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. 4,099 പേർക്കാണു പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മേയ്‌ക്കു ശേഷം ഇതാദ്യമായാണു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,000 കടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പതിനായിരത്തോളം കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 10,986 പേരാണ് രോഗം ബാധിച്ചു ചികിത്സയിലുള്ളത്. 6.46 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

രണ്ടു ദിവസങ്ങളായി ലഭിച്ച സാംപിൾ പരിശോധനാ ഫലങ്ങളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ അറിയിച്ചു. 187 സാംപിളുകൾ പരിശോധിച്ചതിൽ 152 ഉം ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT