പ്രതീകാത്മക ചിത്രം 
India

'മരണം പ്രവചിക്കുന്ന' വെബ്‌സൈറ്റ് സന്ദര്‍ശിച്ചു, 13കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി

മഹാരാഷ്ട്രയില്‍ കൗമാരക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു.

നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 

കുട്ടി എപ്പോഴും മൊബൈലില്‍ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്ന് അമ്മാവന്‍ പൊലീസിനോട് പറഞ്ഞു. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കും. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. മരണം പ്രവചിക്കുമെന്ന്്് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്‌സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT