India

13കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പൊലീസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേര്‍ക്കെതിരെ പരാതി; അന്വേഷണം

13കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പൊലീസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേര്‍ക്കെതിരെ പരാതി; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: 13 കാരിയായ മകളെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മാധ്യമ പ്രവര്‍ത്തകന്‍ പരിചയക്കാരായ രണ്ട് പേര്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ള എട്ട് പേരാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പെണ്‍കുട്ടിയെ ഇവര്‍ പല സമയത്തായി പീഡിപ്പിച്ചു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. 

പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ പെണ്‍കുട്ടി നല്‍കിയതായി പൊലീസ് പറയുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT