പൊലീസ് തേയിലത്തോട്ടത്തില്‍ പരിശോധന നടത്തുന്നു/ എഎന്‍ഐ 
India

14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു; കയ്യും കാലും കെട്ടി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു, അറസ്റ്റ്

വെള്ളിയാഴ്ച വൈകീട്ട് കടയില്‍ പോയ പെണ്‍കുട്ടിയെയാണ് പ്രതികള്‍ റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി : അസമിലെ ദിബ്രുഗഡില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ കണ്ടെത്തുന്നത്. 

സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭായിജാന്‍ അലി, സഫര്‍ അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് കടയില്‍ പോയ പെണ്‍കുട്ടിയെയാണ് പ്രതികള്‍ റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. 

തുടര്‍ന്ന് ലഹോവാളിലെ തേയിലത്തോട്ടത്തില്‍ എത്തിച്ച് രണ്ടു ദിവസം തുടര്‍ച്ചയായി പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. ലഹോവാളിലെ ബാബേജിയ ഗ്രാമവാസിയാണ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി.

അബോധാവസ്ഥയിയാ പെണ്‍കുട്ടി അസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ദിബ്രുഗഡ് എസ്പി ശ്വേതാങ്ക് മിശ്ര അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT