India

1500 കോടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ ജയിലില്‍ പോകുക: സുബ്രതാ റോയിയോട് സുപ്രീംകോടതി

സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രതാ റോയിയോടാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്‍നിക്ഷേപ തട്ടിപ്പു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രതാ റോയിയോടാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. പരോള്‍ നീട്ടിക്കിട്ടുന്നതിനായി നല്‍കിയ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19 വരെ പരോള്‍ നീട്ടിക്കൊടുത്തുകൊണ്ടാണ് ജൂണ്‍ 15നകം 1500 കോടി രൂപ കെട്ടിവച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയത്.
24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു കേസാണ് സഹാറ ഗ്രൂപ്പിനുനേരെയുള്ളത്. ഈ തുക മുഴുവന്‍ നിക്ഷേപകര്‍ക്കു തിരികെ നല്‍കണമെന്ന് സെബി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 1200 കോടി രൂപ മാത്രമാണ് സഹാറ ഗ്രൂപ്പ് ഇതുവരെയുമായി നല്‍കിയിട്ടുള്ളത്. സഹാറ ഗ്രൂപ്പില്‍നിന്നും പലിശയടക്കം 36,000 കോടി രൂപ പിടിച്ചെടുക്കണമെന്ന് സെബി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സെബിയ്ക്ക് അടയ്‌ക്കേണ്ടിയിരുന്ന ഗഡു മുടങ്ങിയതിനെത്തുടര്‍ന്ന് സഹാറ ഗ്രൂപ്പിന്റെ 39,000 കോടി വിലമതിക്കുന്ന ആംബി വാലി പിടിച്ചെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപുറമെ പരോള്‍നീട്ടിക്കിട്ടുന്നതിനായി സുബ്രതാ റോയി നല്‍കേണ്ടിയിരുന്ന തുകയും മുടങ്ങിയതോടെയാണ് സുപ്രീംകോടതി അന്ത്യശാസനമെന്ന മട്ടില്‍ സുബ്രതാ റോയിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
2014 ഫെബ്രുവരിയിലാണ് സുബ്രതാ റോയിയെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന സുബ്രതാ റോയിയെ അമ്മയുടെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു