അനുരാഗ് ഠാക്കൂര്‍ / പിടിഐ 
India

വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍;  കേന്ദ്രമന്ത്രിസഭാ തീരുമാനം

പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കായാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. 

അടുത്ത നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. 2023-2024, 2025-2026 വര്‍ഷങ്ങളിലായാണ് ഡ്രോണുകള്‍ നല്‍കുക. ഈ ഡ്രോണുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാകും. 

ഡ്രോണിന്റെ തുകയുടെ 80 ശതമാനം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അടക്കം പരമാവധി എട്ടു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ലക്ഷപതി ദീദി' പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 

സേവന മേഖലയില്‍ ഡ്രോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി ഏതാണ്ട് 10 കോടി സ്ത്രീകളുണ്ട്. ഡ്രോണ്‍ പദ്ധതി, കൃഷിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നു. വളവും കീടനാശിനികളും തളിക്കുന്നതില്‍ ഡ്രോണുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT