മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍; മദ്യവിരുദ്ധ സമിതികളുമായി ഇന്ന് ചര്‍ച്ച

പൊതുജനങ്ങള്‍ക്ക് ഇ മെയില്‍ വഴി എക്‌സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്
Liquor
Liquor പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്.

Liquor
പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതു കഴിഞ്ഞും വിവിധ കക്ഷികളുമായി ചര്‍ച്ച നീളുമെന്നാണ് സൂചന.

പൊതുജനങ്ങള്‍ക്ക് ഇ മെയില്‍ വഴി എക്‌സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് അഭിപ്രായം അറിയിക്കാനുള്ള അവസരം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നതില്‍ യുഡിഎഫ് തീരുമാനം വരേണ്ടതുണ്ട്.

Liquor
ശക്തമായ മഴ; യെല്ലോ അലര്‍ട്ട്, അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം
Liquor
ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ചെയ്യേണ്ടത് ഇത്രമാത്രം
Summary

Government initiates discussions on liquor policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
liquor policy
Maharashtra Doctor
Top 5 News Today
X

FOLLOW US

ON GOOGLE DISCOVER