പ്രതീകാത്മക ചിത്രം 
India

ചരക്കു ട്രെയിനിന് മുകളിൽ കയറി സെൽഫി; പതിനാറുകാരൻ വെന്തുമരിച്ചു 

ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഝാർഖണ്ഡ്: ചരക്കു ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനാറുകാരന് ദാരുണാന്ത്യം. ഝാർഖണ്ഡിലെ രാംഗഢ് ജില്ലയിലുള്ള മീൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 

രാംഗഢ് ജില്ലയിലെ ചിതാർപൂരിലുള്ള യുവാവാണ് മരിച്ചത്. സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി സെൽഫിയെടുക്കാനാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ മുകളിൽ കയറിയത്. ഈ സമയം ട്രയിനിന് മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈൻ ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.

അപകടത്തിൽപ്പെട്ട് സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT