പ്രതീകാത്മക ചിത്രം 
India

തമാശ അതിരുകടന്നു!, മലദ്വാരത്തിലൂടെ കാറ്റടിച്ചു കയറ്റി; 16കാരന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റില്‍ 

മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് 16കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് 16കാരന് ദാരുണാന്ത്യം. സുഹൃത്തിന്റെ അതിരുകടന്ന തമാശയാണ് ദുരന്തത്തില്‍ കലാശിച്ചത്. 

ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. എയര്‍ കംപ്രസര്‍ പൈപ്പ് മലദ്വാരത്തില്‍ തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന്‌ 16കാരന്‍ അബോധാവസ്ഥയിലാവുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സുഹൃത്ത് കുല്‍ദീപ് വിജയ്ഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാദി താലൂക്കിലെ അലോക് ഇന്‍ഡസ്ട്രി പരിസരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ശക്തിയായി കാറ്റടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.


യു.പി സ്വദേശിയാണ് മരിച്ച 16കാരന്‍. അലോക് ഇന്‍ഡസ്ട്രീസിലെ വുഡ് വര്‍ക് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ദേഹത്ത് പറ്റിയ മരപ്പൊടി ഒഴിവാക്കുന്നതിനായി ജോലിക്കാര്‍ സക്ഷന്‍ പമ്പ് ഉപയോഗിച്ചിരുന്നതായി കോണ്‍ട്രാക്ടര്‍ പറഞ്ഞു. 

കുല്‍ദീപും മരിച്ച യുവാവും പരസ്പരം കളിയാക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. മരിച്ച 16കാരന്‍ ആദ്യം എയര്‍ കംപ്രഷന്‍ പൈപ് കുല്‍ദീപിന്റെ സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. പിന്നീട് ഇയാള്‍ ഇത് തിരിച്ചുചെയ്തപ്പോള്‍ 16കാരന്‍ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു കോണ്‍ട്രാക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT