പ്രതീകാത്മക ചിത്രം 
India

പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വേണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചു; 16കാരന്‍ ജീവനൊടുക്കി

പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 16കാരന്‍ ജീവനൊടുക്കി. പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മകന്റെ ആവശ്യം അച്ഛന്‍ നിരസിച്ചത്.

കാന്‍പൂരിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയായ സത്യാം ദ്വിവേദിയാണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി മകന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇപ്പോള്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ച് അച്ഛന്‍ ആവശ്യം നിരസിച്ചു. എന്നാല്‍ പണം വരുന്ന മുറയ്ക്ക് വാങ്ങി നല്‍കാമെന്ന് അച്ഛന്‍ വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

ശനിയാഴ്ചയും ഫോണ്‍ വാങ്ങി തരാനുള്ള ആവശ്യം മകന്‍ ആവര്‍ത്തിച്ചു. ആവശ്യം മാതാപിതാക്കള്‍ നിരസിച്ചതോടെ, മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞിട്ടും മകന്‍ വാതില്‍ തുറന്ന് പുറത്ത് വരാതിരുന്നതോടെ, വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 643 lottery result

ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾ

അവസാന നിമിഷംവരെ 'മരണമാസ്‌'; ഒടുവില്‍ പാകിസ്ഥാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ