പ്രതീകാത്മക ചിത്രം 
India

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റിന്റെ റൂഫ് ടോപ്പില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; നാലു യുവാക്കള്‍ക്കെതിരെ കേസ്‌

മകളുമായി ഇതേ അപ്പാര്‍ട്ടുമെന്റിലെ യുവാവ് സംസാരിക്കുന്നത് പലതവണ കണ്ടിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: പതിനാറുകാരിയെ നാലുയുവാക്കള്‍ ചേര്‍ന്ന് അപ്പാര്‍ട്ടുമെന്റിന്റെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഭേലതന്ദ് പ്രദേശത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

ഒരേ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന രണ്ട് പേര്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമര്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

ധന്‍ബാദിലെ കോണ്‍വെന്റ് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മകളുമായി ഇതേ അപ്പാര്‍ട്ടുമെന്റിലെ യുവാവ് സംസാരിക്കുന്നത് പലതവണ കണ്ടിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് താന്‍ മകളെ ശകാരിച്ചതായും അവനുമായി ഇടപഴകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് അവന്റെ ഒരു സുഹൃത്തിനൊപ്പം മകളെ അപ്പാര്‍ട്ടുമെന്റിന്റെ ഒന്നാം നിലയില്‍ കാണുകയായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. 

പെണ്‍കുട്ടിയുടെ കുടുംബം അപ്പാര്‍ട്ടുമെന്റിന്റെ ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ നാലുനിലകളുള്ള അപ്പാര്‍ട്ടുമെന്റില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപ്പാര്‍ട്ടുമെന്റിന്റെ മേല്‍ക്കൂരയില്‍ ഒരു കസേരയും കണ്ടെത്തി. ആരാണ് കസേര ഇവിടെ എത്തിച്ചതെന്നും അവിടെ എത്രപേര്‍ ഉണ്ടായിരുന്നതുള്‍പ്പടെ അന്വേഷിക്കുന്നതായും ലിഫ്റ്റിലെ വിരലടയാളം ഉള്‍പ്പടെ ശേഖരിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT