India

24-ാമത്തെ നിലയില്‍ നിന്ന് ചാടി 17കാരന്‍ ജീവനൊടുക്കി

പശ്ചിമ ബംഗാളില്‍ 17കാരന്‍ ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 17കാരന്‍ ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍. 24-ാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ചാടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസമായി വിദ്യാര്‍ഥി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊല്‍ക്കത്ത അനന്തപൂര്‍ മേഖലയിലാണ് സംഭവം. ഹൗസിങ് കോംപ്ലക്‌സിന്റെ 24-ാമത്തെ നിലയില്‍ നിന്ന് ചാടിയാണ് 17കാരന്‍ ജീവനൊടുക്കിയത്. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്രനില്‍ ദത്തയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടം നടന്ന് ഉടന്‍ തന്നെ കുട്ടിയെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണത്തിന് മുന്നോടിയായി വീട്ടുകാരുമായി കുട്ടി വഴക്കിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ