പ്രതീകാത്മക ചിത്രം 
India

വണ്‍വേ പ്രണയം; നിരസിച്ച് പെണ്‍കുട്ടി. 17 കാരിയെ 18 തവണ കുത്തി പ്രതികാരം; ബന്ധുവായ യുവാവ് പിടിയില്‍

സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദബാദ്: ഏകപക്ഷീയ പ്രണയത്തിന്റെ പേരില്‍ പതിനേഴുവയസുകാരിയെ ബന്ധുവായ യുവാവ് പതിനെട്ടുതവണ കുത്തി ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തിയ പ്രതി പെണ്‍കുട്ടി ബോധംകെട്ട് നിലത്തുവീഴുന്നതുവരെ കുത്തിക്കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടാവസ്ഥ തരണം ചെയ്തു.

23കാരനായ കിഷന്‍ ബാബാജിയാണ് പെണ്‍കുട്ടിയെ കുത്തിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബന്ധുവായ യുവാവ് വീട്ടിലെത്തിയ സമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ സഹോദരി അടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. 

വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ദേഷ്യത്തിലായിരുന്നു. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ നെഞ്ചിലും വയറിലും കൈകളിലും ഉള്‍പ്പടെ പതിനെട്ടുതവണയാണ് കുത്തിയത്. ബോധംകെട്ടുവീഴുന്നതുവരെ പ്രതി പെണ്‍കുട്ടിയെ കുത്തിക്കൊണ്ടിരുന്നു. കൃത്യത്തിന്് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. കടയില്‍ പോയ സഹോദരി തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഹോദരിയെയാണ് കണ്ടെത്തിയത്. പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജ്‌കോട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ പ്രണയം അഭ്യര്‍ഥിച്ച് പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിന്റെ പേരില്‍ പലപ്പോഴും യുവാവ് പെണ്‍കുട്ടിയെ മര്‍ദിച്ചതായും പൊലീസ് പറയുന്നു. ആക്രമിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയതെന്നും അവള്‍ വീട്ടില്‍ തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT