India

17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ

17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലാണ് സംഭവം. ആശീര്‍വാദപുരം സ്വദേശി സുന്ദര്‍രാജാണ് (38) പിടിയിലായത്.

പ്ലസ്ടുവിൽ പഠിക്കുന്ന 17കാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ദരിദ്ര കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ സുന്ദര്‍രാജ് പെരികുളം ഗ്രാമത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം ചെയ്തത്. 

വിവാഹത്തിനു ശേഷമാണ് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. അവര്‍ ഉടന്‍ തന്നെ കല്യാണ വീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു. കുട്ടിയെ പിന്നീട് തൂത്തുക്കുടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പൊലീസ് ബാല വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT