18-month-old daughter died due to falling into a hot pot പ്രതീകാത്മക ചിത്രം
India

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം

ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയിലാണ് മരിച്ചത്. അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണ് മൂത്ത സഹോദരി മരിച്ചതിന്റെ വേദന മാറുന്നതിന് മുന്‍പാണ് ചാട്ട് വില്‍പ്പനക്കാരന്റെ കുടുംബത്തില്‍ മറ്റൊരു ദുരന്തം ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു.

വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ച ഭാര്യ 'ഗോള്‍ഗപ്പ'യ്ക്കായി കടല പാകം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി. വീട്ടില്‍ ഭാര്യ അടുത്ത മുറിയില്‍ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ഉടന്‍ തന്നെ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയതായും ശൈലേന്ദ്രയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു.

18-month-old daughter, falling into a pot in which 'chhola' was being cooked, died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT