പ്രതീകാത്മക ചിത്രം 
India

കാമുകിയുടെ കുഞ്ഞിനെച്ചൊല്ലി 'തര്‍ക്കം' ; നാട്ടുക്കൂട്ടം വിവാഹം ഉറപ്പിച്ചു ; കാമുകനായ 19 കാരന്‍ ജീവനൊടുക്കി

വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കാമുകിയുമായി നാട്ടുക്കൂട്ടം വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന  രാമരാജ് ആണ് (19) മരിച്ചത്. 

ഇതേ ഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നും രാമരാജ് പറഞ്ഞു. ഈ കല്യാണം വേണ്ടെന്നും രാജരാജ് പറഞ്ഞു. 

ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു.  വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി വീട്ടുകാര്‍ മുന്നോട്ടുപോയി. ഇതിന് പിന്നാലെ കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'