India

19 കാരന്‍ 19 കാരിയെ കല്യാണം കഴിച്ചു; വിവാഹം നടത്തിയ സുഹൃത്തുക്കള്‍ക്കെതിരെ കേസ്

ഓഗസ്റ്റ് 18ന്  പേരൂരിലെ അമ്പലത്തില്‍വച്ചായിരുന്നു വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: 19 കാരന്‍ 19 കാരിയെ കല്യാണം കഴിച്ചതോടെ വിവാഹത്തിന് സഹായിച്ച സുഹൃത്തുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹം നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹത്തിനായി ദമ്പതികളെ സഹായിച്ച നാലു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തുത്

19 കാരനായ ചന്ദ്രു സെല്‍വപുരം സ്വദേശിയാണ്. അടുത്തിടെ കോളജ് വിട്ട ഇയാള്‍ ഒരു ബാറില്‍ ജോലി ചെയ്യുകയാണ്. ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാള്‍ 19 കാരിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറുകയായിരുന്നു.തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹിതരാവാന്‍ തീരുമാനിച്ചതിന് പിന്നാലെ ചന്ദ്രു തന്റെ സുഹൃത്തുക്കളോട് വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 18ന്  പേരൂരിലെ അമ്പലത്തില്‍വച്ചായിരുന്നു വിവാഹം. രണ്ടുപേരും വിത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ആണിന് വിവാഹം കഴിക്കാനുള്ള പ്രായം 21 വയസാണ്. ഇത് മറച്ചുവച്ചായിരുന്നു വിവാഹം. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവാഹത്തെ കുറിച്ച് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവാഹം നടത്തിയ സുഹൃത്തുക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ദമ്പതികളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കി. ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചു.സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍