IndiGo ഫയല്‍ ചിത്രം
India

'ഞങ്ങളുടെ പരിധിക്കപ്പുറമുള്ള പ്രശ്‌നം'; 192 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നല്‍കാനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും ഇന്‍ഡിഗോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്‍ഡിഗോ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കി. മൈക്രോ സോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ.

വിന്‍ഡോസ് പ്രവര്‍ത്തനം തടസപ്പെട്ടതോടെ ആഗോളവ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യമാണ് ഉള്ളത്. ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നല്‍കാനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ പരിധിക്ക് അപ്പുറമുള്ള പ്രശ്‌നമാണെന്നും ഇന്‍ഡിഗോ പറയുന്നു.

തിരുവനന്തപുരത്തുനിന്നുള്ള നാല് സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തങ്ങള്‍ സുഗമമായി സര്‍വീസ് നടത്തുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി 8.55ന് ബംഗളുരുവിലേക്കും, രാത്രി 10.20ന് ഹൈദരബാദിലേക്കും 10.45ന് ചെന്നൈയിലേക്കും പോകുന്നതുള്‍പ്പടെ നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. നാലും ആ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം തിരിച്ച് സര്‍വീസ് നടത്തേണ്ടുന്ന വിമാനമാണ്. അവയൊന്നും തന്നെ അവിടെ നിന്ന് പുറപ്പെടാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT