പ്രതീകാത്മക ചിത്രം 
India

മദ്യപിച്ച് യാത്ര; ട്രെയിനിൽ വച്ച് യുവതിയെ ഉപദ്രവിച്ചു; മധ്യപ്രദേശിൽ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ കേസ്

റെവാഞ്ചല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ട്രെയിൻ യാത്രക്കിടെ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ മധ്യപ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ കേസെടുത്തു. സത്‌ന മണ്ഡലത്തിലെ എംഎല്‍എ സിദ്ധാര്‍ഥ് ഖുഷ്വ, കോത്മ മണ്ഡലത്തിലെ എംഎല്‍എ സുനീല്‍ സറാഫ് എന്നിവര്‍ക്കെതിരേയാണ് റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റെവാഞ്ചല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. കാട്‌നി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിനിൽ കയറിയത്. എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും കുഞ്ഞുമായി ഇരുന്ന യുവതിയോട് മോശമായി പെരുമാറി എന്നാണ് പരാതി. എംഎല്‍എമാര്‍ മദ്യ ലഹരിയിലാണ് യാത്ര ചെയ്തതെന്നും പരാതിയിൽ പറയുന്നു. 

അതിക്രമത്തിനിരയായ യുവതി സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ട്വിറ്ററിലൂടെ റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പൊലീസിനെയും പരാതി അറിയിക്കുകയായിരുന്നു. സംഭവം വിശദീകരിച്ച് യുവതിയുടെ ഭർത്താവ് നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. പിന്നാലെയാണ് റെയില്‍വേ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു എംഎല്‍എമാരുടെ പ്രതികരണം. പരാതിയില്‍ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല. യുവതിയില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിയണമെന്നും തങ്ങള്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT