അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ നിലയില്‍, എഎന്‍ഐ 
India

അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, രണ്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം- വീഡിയോ 

ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഗുരുഗ്രാം സെക്ടര്‍ 109ലെ പാര്‍പ്പിട സമുച്ചയത്തിന്റെ ആറാമത്തെ നിലയില്‍ വൈകീട്ടാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഒന്നാമത്തെ നില വരെ കെട്ടിടഭാഗങ്ങള്‍ തകര്‍ന്നുവീണതായാണ് റിപ്പോര്‍ട്ടുകള്‍. 

കെട്ടിടാവിശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT