പ്രതീകാത്മക ചിത്രം 
India

20കാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെറുത്തപ്പോള്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തതോടെ യുവാക്കള്‍ കൈയില്‍ കരുതിയ ആസിഡ് കണ്ണില്‍ ഒഴിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ബലാത്സംഗം ചെറുത്ത ഇരുപതുകാരിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെയും സഹോദരനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

യുവതിയെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തതോടെ യുവാക്കള്‍ കൈയില്‍ കരുതിയ ആസിഡ് കണ്ണില്‍ ഒഴിക്കുകയായിരുന്നു. യുവതിയുടെ സഹോദരനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുമര്‍ സിങ്, ഗോല്‍ഡി രാജ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിലൊരളുടെ ബന്ധു നാട്ടില്‍നിന്ന് പോകാന്‍ കാരണം യുവതിയാണെന്ന് സംശയിച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.  ആദ്യം യുവതിയെയും പിന്നീട് സഹോദരനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാടുവിട്ട ബന്ധുവിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അത് ചെറുത്തപ്പോള്‍ അവളുടെ കണ്ണില്‍ ആസിഡ് ഒഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം