പ്രതീകാത്മക ചിത്രം 
India

ഡല്‍ഹിയില്‍ രണ്ട് പേര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

'കുറ്റകൃത്യം നടന്ന സ്ഥലം ഫോറന്‍സിക് സംഘങ്ങള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. പ്രതികളെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്,' പൊലീസ് പറഞ്ഞു. അതേസമയം ആക്രമണ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

'മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ'; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

കണ്ണൂരിന്റെ സ്വന്തം 'മിനി ഊട്ടി': സഞ്ചാരികളുടെ മനംകവർന്ന് ഏലപ്പീടിക; ടൂറിസം വികസനത്തിന് കാതോർത്ത് മലയോരം

ഇസ്രയേലില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി; ആര്‍ക്കും ഭൂരിപക്ഷമില്ല, നെതന്യാഹുവിന് ഇനി സാധ്യതയെന്ത്?

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത