പ്രതീകാത്മക ചിത്രം 
India

കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. 

ആക്രമണത്തില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ള അനുശോചിച്ചു.കശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ്വരയില്‍ നടക്കുന്ന ആദ്യത്തെ വലിയ ഭീകരാക്രമണമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന