പ്രതീകാത്മക ചിത്രം 
India

നാടിന്റെ പ്രാര്‍ഥന വിഫലം; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരി മരിച്ചു

ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരി മരിച്ചു. 20 അടി താഴ്ചയിലേക്ക് വീണ് കുടുങ്ങി കിടന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ജാംനഗറില്‍ ഇന്നലെ രാവിലെ 9.30 ഓടേയാണ് സംഭവം. പാടത്ത് കളിച്ചുകൊണ്ടിരിക്കെ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി അബദ്ധത്തില്‍ വീണത്.വിവരം അറിഞ്ഞ് കരസേനയും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ 5.45 ഓടേയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടി കുടുങ്ങി കിടന്ന കുഴല്‍ക്കിണറിലെ വെള്ളം മുഴുവന്‍ വറ്റിച്ചും മറ്റുമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും