സജീവ് ട്രാക്ടറിൽ ഇരുന്നെടുത്ത സെൽഫി 
India

ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ കിണറ്റിൽ വീണു മരിച്ചു 

ട്രാക്ടര്‍ ഓണ്‍ ആക്കിയിട്ടാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ കിണറ്റിൽ വീണു മരിച്ചു. കെ സജീവ് എന്ന യുവാവിനെയാണ് സെൽഫി ഭ്രമം അപകടത്തിലാക്കിയത്. വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. 

വീടിനടുത്തുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് യുവാവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം മൊബൈലില്‍ തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ യുവാവ് തീരുമാനിച്ചു. ട്രാക്ടര്‍ ഓണ്‍ ആക്കിയിട്ടാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റില്‍ 35അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. ചെന്നൈയിൽ കാറ്ററിങ് കമ്പനിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT