ലീന മരിയ പോൾ/ഫോട്ടോ:ഫെയ്സ്ബുക്ക് 
India

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ ഇ ഡി അറസ്റ്റ് ചെയ്തു

നേരത്തെ, 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെയും പാര്‍ടണര്‍ സുകാഷ് ചന്ദ്രശേഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ, പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ, 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. 

സുകാഷ് നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ഷിവിന്ദര്‍ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുത്തെന്നാണ് കേസ്. സുകാഷിന്റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇ ഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു.

ഡല്‍ഹി പൊലീസ് തന്നെ കുടുക്കിയതാണെന്ന് ലീന ആരോപിച്ചിരുന്നു. കേസ് എന്താണെന്ന് പോലും അറിയില്ല.സുകാഷ് തന്റെ കാമുകനല്ലെന്നും നടി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT