India

2000 ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ച് മകന്‍, പിതൃസഹോദരനുമായി ചേര്‍ന്ന് തന്ത്രമൊരുക്കി, അച്ഛനെ കഴുത്തുമുറിച്ച് കൊന്നു, പിടിയില്‍

നഷ്ടത്തിലായതോടെ, മാധവ് കൈവശമുള്ള 2000 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : 100 കോടിയുടെ സ്വത്ത് കൈക്കലാക്കുക ലക്ഷ്യമിട്ട് വ്യവസായിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകനും സഹോദരനും പിടിയിലായി.  2020 ഫെബ്രുവരി 14 നായിരുന്നു സംഭവം. ബെല്ലാരിയിലെ കോടീശ്വരനായ സിങ്കനമല മാധവാണ് കൊല്ലപ്പെട്ടത്.

ബെല്ലാരി സ്റ്റീല്‍സ് ആന്റ് അലോയ്‌സ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് 70 കാരനായ മാധവ്. ഫെബ്രുവരി 14 ന് ദക്ഷിണ ബംഗലൂരുവിലെ ഗുബ്ബലാല മെയിന്‍ റോഡിനടുത്ത് ട്രാന്‍ക്വില്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപം മാധവിനെ കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ മാധവിന്റെ ഭാര്യ പാര്‍വതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നില്‍ വ്യവസായിയുടെ ഇളയമകനും സഹോദരനുമാണെന്ന് കണ്ടെത്തിയത്. വ്യവസായിയുമായി അകന്നു കഴിയുകയായിരുന്നു അറസ്റ്റിലായ ഇളയമകന്‍ ഹരികൃഷ്ണ. വ്യവസായിയുടെ സഹോദരന്‍ സിങ്കനമല ശിവറാമും ഹരികൃഷ്ണനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മൂത്ത മകനായ മധുബാബുവിനൊപ്പമായിരുന്നു വ്യവസായിയും ഭാര്യയും കഴിഞ്ഞിരുന്നത്. കമ്പനി നഷ്ടത്തിലായതോടെ, മാധവ് കൈവശമുള്ള 2000 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. ഈ ഭൂമിയില്‍ കണ്ണുവെച്ച ഹരികൃഷ്ണയും ശിവറാമും മാധവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഗോവയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു.

കേസില്‍ അടുത്തിടെ ഗോവ സ്വദേശികളായ അബ്ദുള്‍ ഷേഖ്, ഷാറൂഖ്, യെലഹങ്ക സ്വദേശി ഷബാസ്, യശ്വന്ത്പൂര്‍ സ്വദേശി ആദില്‍ ഖാന്‍, സുല്‍ത്താന്‍ എന്നിവര്‍ പിടിയിലായതോടെയാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയുടെയും ശിവറാമിന്റെയും പങ്ക് വെളിപ്പെട്ടത്. 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

SCROLL FOR NEXT