India

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല; 200രൂപയുടെ നോട്ടുകള്‍ ഉടന്‍

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍.  2000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. പുതിയ 200 രൂപ നോട്ടുകള്‍ അധികം താമസിക്കാതെ വിനിമയത്തിനായെത്തുമെന്നും അദ്ദേഹം അറിയിച്ചു. 


2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണ്,എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നുവെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി പറയാന്‍ കൂട്ടാക്കിയിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT