India

2014 ല്‍ വയസ് 73, വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും പ്രായം ഇപ്പോഴും 73 ല്‍ തന്നെ; പ്രായം കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥി

2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാഡ്‌മേറില്‍ നിന്ന് മത്സരിച്ചപ്പോള്‍ സോനാറാമിന്റെ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരുന്നത് 73 വയസായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍മെര്‍; അധികാരത്തില്‍ എത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രായം കൂടാതെ ബിജെപി എംപി. രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ സോനാറാം ചൗധരിക്കാണ് പ്രായത്തില്‍ മാറ്റമില്ലാത്തത്. അന്നും ഇന്നും 73 തന്നെ പ്രായം. 

2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാഡ്‌മേറില്‍ നിന്ന് മത്സരിച്ചപ്പോള്‍ സോനാറാമിന്റെ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരുന്നത് 73 വയസായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ അതിലും പ്രായത്തിന് മാത്രം ഒരു വ്യത്യാസവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സത്യവാങ്മൂലം ലഭ്യമാണ്. 

എന്നാല്‍ ഇത് ആദ്യമായിട്ടല്ല സോനാറാമിന്റെ പ്രായത്തില്‍ മാറ്റം വരുന്നത്. 2008 ല്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് 65 വയസായിരുന്നു. ഇത് അനുസരിച്ച് 2014 ആയപ്പോള്‍ 71 വയസാണ് ആകേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് വയസ്സുകൂടി കൂട്ടി 73 എന്നാണ് അന്ന് അദ്ദേഹം രേഖപ്പെടുത്തിയത്. ഇത്തവണ ആണെങ്കില്‍ പ്രായത്തില്‍ മാറ്റവുമില്ല. പ്രായം പുറത്തുവന്നതോടെ എതിര്‍കക്ഷികള്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. കരസേനയില്‍ നിന്ന് കേണലായി വിരമിച്ച സോനാറാം 1996 മുതല്‍ ലോക്‌സഭാംഗമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT