India

2019ല്‍ പ്രധാനമന്ത്രി തസ്തികയിലേക്ക് ഒഴിവില്ല; അതിനു ക്യൂ നില്‍ക്കേണ്ടെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി

2019ല്‍ പ്രധാനമന്ത്രി തസ്തികയിലേക്ക് ഒഴിവില്ല; അതിനു ക്യൂ നില്‍ക്കേണ്ടെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: പ്രധാനമന്ത്രി തസ്തികയിലേക്ക് 2019ല്‍ ഒഴിവില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം തന്നെ അധികാരത്തിലെത്തുമെന്ന് നഖ്‌വി പറഞ്ഞു.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് നഖ്‌വിയുടെ പരിഹാസം. മോദി വിരുദ്ധ സഖ്യത്തില്‍ രണ്ടു ഡസന്‍ പ്രധാനമന്ത്രി പദ മോഹികളെങ്കിലും ഉണ്ട്. നീണ്ടൊരു ക്യൂ ആണത്. ഇവര്‍ക്കു സ്ഥിരത പ്രദാനം ചെയ്യാനാവില്ല.  ഈ പ്രധാനമന്ത്രിപദ മോഹികള്‍ മനസിലാക്കേണ്ടത് 209ല്‍ ആ തസ്തികയിലേക്ക് ഒഴിവില്ല എന്നതാണ്- നഖ്‌വി അഭിപ്രായപ്പെട്ടു.

ചില രാഷ്ട്രീയ ശക്തികള്‍ സര്‍ക്കാരിന്റെ വികസന അജന്‍ഡയ്ക്കു തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷിതരാണെന്നും അവരുടെ അവകാശങ്ങള്‍ ഭദ്രമെന്നും നഖ്‌വി  പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം