India

2022 ല്‍ സമഗ്ര പുരോഗതി, പുതിയ ഇന്ത്യ; ബജറ്റ് അവതരണം തുടങ്ങി

2022ല്‍ പുതിയ ഇന്ത്യയുണ്ടാകുമെന്ന് ധനമന്ത്രി പീയുഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2022ല്‍ പുതിയ ഇന്ത്യയുണ്ടാകുമെന്ന് ധനമന്ത്രി പീയുഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനം. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നും ബജറ്റ് പ്രസംഗത്തിന് തുടക്കംകുറിച്ചുകൊണ്ട് പീയുഷ് ഗോയല്‍ പറഞ്ഞു.

രാജ്യം കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. 2018ല്‍ 2.1 ശതമാനമാണ് പണപ്പെരുപ്പനിരക്ക്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞനിലവാരത്തില്‍ എത്തിച്ചത് ഈ സര്‍ക്കാരിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറി. ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. ധനകമ്മി 3.4 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചതും ഈ സര്‍ക്കാരിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

5,85,000 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജനവിമുക്ത ഗ്രാമങ്ങളായി മാറി. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്കായി 60000 കോടി രൂപ വകയിരുത്തി. റോഡ് നിര്‍മ്മാണം ഇക്കാലയളവില്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടുളള ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരിധിയില്‍ 50 കോടി ജനങ്ങള്‍ ഉള്‍പ്പെടുന്നതായി പീയുഷ് ഗോയല്‍ പറഞ്ഞു. ലക്ഷകണക്കിന് ജനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

സൗജന്യ വൈദ്യൂതി പദ്ധതിയായ സൗഭാഗ്യ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ 23900 കോടി ഡോളര്‍ പ്രത്യക്ഷവിദേശനിക്ഷേപമായി ആകര്‍ഷിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT