പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത നേതാക്കന്‍മാര്‍ 
India

രാജ്യമാണ് വലുത്; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഐക്യ ആഹ്വാനവുമായി സോണിയ

ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ നമുക്ക് ഒരുമിച്ച് അതു നേരിടാം,

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ യോഗത്തിലാണ് സോണിയയുടെ നിര്‍ദേശം. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. 

'നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവും. എന്നാല്‍ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന സമയമാണിത്.  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ നമുക്ക് ഒരുമിച്ച് അതു നേരിടാം, കാരണം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് ഒരു ബദലുമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. 

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ രാജ്യത്തിനു നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കാനും സോണിയ ആഹ്വാനം ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിച്ച ഐക്യം തുടര്‍ന്നു കൊണ്ടുപോകണമെന്നും സോണിയ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്