അസമിലെ കാസിരംഗയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു 
India

ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി; അസമില്‍ 23 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകരുകയും നിരവധി യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുവാഹത്തി: അസമിലെ കാസിരംഗയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൊക്കാഖട്ടില്‍ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകരുകയും നിരവധി യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തകര്‍ന്ന വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലറിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ട്രാവലറില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. അപകടത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അതീവദുഃഖം രേഖപ്പെടുത്തി.

23 Killed, 7 Injured In Truck-Bus Collision In Assam's Kaziranga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

വീട്ടിലെ ആള്‍രൂപം സ്വയം സ്ഥാനം മാറാൻ തുടങ്ങി; ഒടുവിൽ നശിപ്പിച്ചുകളഞ്ഞു, പ്രേതാനുഭവം പങ്കുവെച്ച് ശ്രുതി ഹാസൻ

'നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍...'; മലയാളത്തില്‍ കഴിവുള്ള ഒരുപാട് യുവനടന്മാരുണ്ട്; തമിഴില്‍ ആരുമില്ല: രാജ കറുപ്പസ്വാമി

പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? കുടുംബ ബജറ്റിനെ ബാധിക്കുന്നത് ഇങ്ങനെ

വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി- ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്ങ്' ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്